മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആൻറണി ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആക്ഷൻ ഹീറോയായി മലയാള സിനിമയിൽ തിരിച്ചു വരുന്നു.
ഔട്ട്റേജ് എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി സംവിധായകനും ഹോളിവുഡിലെ പ്രമുഖ ആക്ഷൻ കോറിയോഗ്രാഫറുമായ സന്ദീപ് ജെ.എൽ ആണ് ദി ഗ്രേറ്റ് എസ്കേപ്പ് എന്ന് പേരിട്ട ബാബു ആന്റണി ചിത്രം സംവിധാനം ചെയ്യുന്നത്.
സൗത്ത് ഇന്ത്യൻ യുഎസ് ഫിലിംസിന്റെ ബാനറിൽ നിർമിയ്ക്കുന്ന ഈ ചിത്രത്തിന്റെ പൂജ അമേരിക്കയിലെ ടെക്സാസിൽ നടന്നു. തുടർന്ന് ടെക്സാസിൽ ചിത്രീകരണം തുടങ്ങി
ഇതുവരെ മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത, ഹോളിവുഡ് ലെവൽ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ബോബ് എന്ന ധീരനും മികച്ച യോദ്ധാവുമായ കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്.
രചന -യദുകൃഷ്ണൻ, ബാബു ആന്റണിയോടൊപ്പം, മലയാളത്തിലെയും, ഹോളിവുഡിലെയും, മികച്ച താരങ്ങളും സംവിധായകൻ സന്ദീപും പുതുമുഖങ്ങളും വേഷമിടുന്നു. -അയ്മനം സാജൻ