അഞ്ജലിക്ക് ശേഷം മണി സാറിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിയാതെ പോയത് വലിയൊരു നഷ്ടമായിട്ടാണ് കാണുന്നത്. റിയലിസ്റ്റിക് ആയിട്ട് സിനിമ ചെയ്യാൻ താൽപര്യമുള്ള ആളാണദ്ദേഹം.
മൂവായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ പൊന്നിയൻ സെൽവനിൽ അണിനിരക്കുന്നുണ്ട്. ഫൈറ്റൊക്കെ തികച്ചും റിയലിസ്റ്റിക് ആണ്. മണിരത്നം, ഭരതേട്ടൻ ഇവരുടെ കൂടെയൊക്കെ പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ യൂണിവേഴ്സിറ്റിയിൽ പഠിച്ചിറങ്ങിയതിന് തുല്യമായിട്ടാണ് ഞാൻ കാണുന്നത്.
കാലത്തിനതീതമായി സഞ്ചരിച്ച സംവിധായകനാണ് മണിരത്നം. അഞ്ജലിയിൽ എങ്ങനെയായിരുന്നോ അതേ എനർജി തന്നെയായിരുന്നു പൊന്നിയനിൽ എത്തിയപ്പോഴും മണി സാറിൽ കണ്ടത്.
രാവിലെ കൃത്യം അഞ്ച് മണിക്ക് അദ്ദേഹം ലൊക്കേഷനിൽ എത്തും. ആറു മണിക്ക് തന്നെ ആദ്യ ഷോട്ട് എടുത്തിരിക്കും. റാമോജിയിൽ ഒരു വലിയ സിറ്റി തന്നെയാണ് അദ്ദേഹം സൃഷ്ടിച്ചത്. -ബാബു ആന്റണി