എന്റെ അവസരങ്ങള്‍ തകര്‍ത്തത് ഒരു സ്ത്രീ, അവര്‍ കാരണം എനിക്ക് വിദേശത്തേക്ക് താമസം മാറ്റേണ്ടി വന്നു, കള്ളക്കഥകള്‍ ജനങ്ങളും വിശ്വസിച്ചു, എല്ലാം ബാബു ആന്റണി തുറന്നു പറയുന്നു

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ബാബു ആന്റണി. ആക്ഷന്‍ സീനുകളില്‍ ആരെയും വിസ്മയിപ്പിക്കുന്ന പ്രകടനം. ഹിറ്റുകളില്‍ നിന്നും ഹിറ്റുകളിലേക്ക് കുതിച്ചിരുന്ന അക്കാലത്ത് സംവിധായകരും നിര്‍മാതാക്കളും ബാബു ആന്റണിയുടെ പിന്നാലെയായിരുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം അദേഹം സിനിമയില്‍ നിന്ന് അപ്രത്യക്ഷനായി. പിന്നീട് അമേരിക്കയിലേക്ക് താമസം മാറ്റുകയും ചെയ്തു. സിനിമയിലെ ഈ അജ്ഞാത വാസത്തിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം ഇപ്പോള്‍.

എല്ലാത്തിനും കാരണം ഒരു സ്ത്രീയാണെന്നും അവരുടെ പേര് വെളിപ്പെടുത്തുന്നില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കുന്നു. അവരും സിനിമാ മേഖലയിലായിരുന്നു. അന്ന് അവര്‍ പറഞ്ഞ കള്ളക്കഥകള്‍ പലരും വിശ്വസിച്ചു. അവസരങ്ങള്‍ കുറഞ്ഞു. ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വന്നുവെന്ന് അന്ന് സംവിധായകരും നിര്‍മാതാക്കളും പറഞ്ഞു. അത്രയേറെ കള്ള പ്രചരണങ്ങളാണ് ഉണ്ടായത്.

ഒരിടവേളയ്ക്ക് ശേഷം സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. എന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്താണ് അവരുടെ ലക്ഷ്യമെന്ന് അറിയില്ല. പക്ഷെ ഒരുനാള്‍ അവര്‍ക്കിതിന് കണക്ക് പറയേണ്ടി വരുമെന്നാണ് ഉറച്ച വിശ്വാസം. അന്ന് അവര്‍ തന്റെ കാലില്‍ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവര്‍ക്കും കാണാനാകും. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും കള്ളപ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് ഞാന്‍ സിനിമയില്‍ നിന്നും പൂര്‍ണമായും അകന്നു. വിവാഹിതനാകുന്നതും വിദേശത്തേക്ക് താമസം മാറി. അതും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരുകാലത്ത് ബാബുവിന്റെ പ്രണയിനി ആയിരുന്ന ചാര്‍മിളയാണോ ആ സ്ത്രീയെന്ന് അദേഹം തുറന്നു പറഞ്ഞതുമില്ല. അന്നത്തെ ആ പ്രണയവും ചാര്‍മിളയുടെ ആത്മഹത്യാ ശ്രമവുമൊക്കെ ഒരുപാട് കാലം വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ചാര്‍മിള ബാബുവിനെക്കുറിച്ച് പറഞ്ഞതിങ്ങനെ- ബാബു ആന്റണിയോട് പ്രതികാരം ചെയ്യണം എന്നെനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. എല്ലാവര്‍ക്കും എല്ലാ ഗുണങ്ങളും ഉണ്ടാകണം എന്നില്ലല്ലോ. ആ വ്യക്തിയുടെ കാര്യവും ഞനങ്ങനെ മാത്രമേ കണ്ടിട്ടുള്ളു. എന്റെ അച്ഛന് ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടു പോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അത് കണ്ടില്ല എന്ന് നടിക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അത് ചെയ്തില്ല. ആ കടപ്പാട് എന്നും എനിക്ക് ബാബുവിനോടുണ്ട്.

Related posts