പാലക്കാട്: മലമ്പുഴ ചെറാട് കുമ്പാച്ചിമലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം വിജയിച്ചു.
ബാബുവിന്റെ അടുത്തേക്ക് എത്തിയ ദൗത്യസംഘാംഗം അദ്ദേഹവുമായി മലയുടെ മുകളില്‍ എത്തി.
ദീർഘമായ 48 മണിക്കൂറിനു ശേഷമാണ് ആശാവഹമായ വാർത്ത എത്തുന്നത്. ബാബുവിന് അടുത്തേക്ക് എത്തിയ കരസേനയുടെ ദൗത്യസംഘാംഗം ആദ്യം അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും മരുന്നും നൽകി.
അതിനു ശേഷം തന്റെ ശരീരത്തോട് ബാബുവിനെ ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിച്ചു. പിന്നീട് ഇരുവരും വടത്തിൽ മുകളിലേക്ക് കയറിത്തുടങ്ങി.
മലയുടെ മുകളിൽ നിലയുറപ്പിച്ച ദൗത്യസംഘം ഇരുവരെയും മുകളിലേക്ക് വലിച്ച് ഉയർത്തുകയാണ് ചെയ്യുന്നത്. അതീവ ദുഷ്കരമായ ദൗത്യമാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഏതാനും സമയത്തിനു ശേഷം രക്ഷയുടെ മലമുകളിലേക്ക് എത്തുക തന്നെ ചെയ്യുമെന്നാണ് പ്രതീക്ഷ.