തൃശൂർ: മുൻവൈരാഗ്യംമൂലം യുവാവിനെ വഴിയിൽ വെട്ടിക്കൊന്ന കേസിൽ രണ്ടു പ്രതികൾക്കു ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. ആളൂർ തിരുത്തിപ്പറന്പ് സ്വദേശി ബാബുവിനെ (30) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ തിരുത്തിപ്പറന്പ് സ്വദേശികളായ മിഥുൻ കൃഷ്ണൻ (31), മടപ്പാട്ടിൽ സുനീഷ് (31) എന്നിവരെയാണ് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി രജനീഷ് ആറു വർഷം മുന്പ് കിണറിൽ വീണു മരിച്ചിരുന്നു.
2008 ഏപ്രിൽ 13 നായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ബാബുവിന്റെ അമ്മ ഒഴികേ എല്ലാ സാക്ഷികളും പ്രതി ഭാഗത്തിന് അനുകൂലമായി മൊഴി നൽകി. സാഹചര്യതെളിവുകൾ പരിഗണിച്ചാണ് പ്രതികളെ ശിക്ഷിച്ചത്.