മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ കൊലയാളികൾ എത്തിയ വാഹനം അന്വേഷണസംഘം തിരിച്ചറിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.
അറസ്റ്റിലായ പ്രതികൾ നല്കിയ മൊഴി അനുസരിച്ച് കൊലയാളി സംഘത്തിൽ 12 പേരുള്ളതായാണ് സൂചന. പാനൂർ ഭാഗത്ത് നിന്നുള്ള പ്രതികൾ സംസ്ഥാനം വിട്ടതായും ബംഗളൂരു, മഹാരാഷ്ട്ര എന്നിവടങ്ങളിലേക്ക് കടന്നു കളഞ്ഞതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.