പാലക്കാട്: കുറുമ്പാച്ചി മലയിൽനിന്നും സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ വനംവകുപ്പ് കേസെടുത്തു.
വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്ട് (27) പ്രകാരമാണ് കേസ്.
ബാബുവിനൊപ്പം മലകയറിയ വിദ്യാർഥികൾക്കെതിരേയും കേസെടുത്തു. വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്.
ബാബുവിനെതിരെ കേസെടുക്കില്ലെന്ന് നേരത്തെ വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു.
എന്നാൽ ഈ സംഭവത്തോടെ ഇത്തരം സ്ഥലങ്ങളിലേക്ക് ആളുകൾക്ക് വരാനുള്ള താത്പര്യം കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
വനം വകുപ്പ് ഉദ്യോഗസ്ഥർ ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവോ പിഴയോ ലഭിച്ചേക്കാം.