പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയില്‍ നിന്നും സൈന്യത്തിന്റെ ഇടപെടലിൽ രക്ഷപെട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചെറാട് ആര്. ബാബു(23) ആശുപത്രി വിട്ടു. ബാബുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
ബുധനാഴ്ച രാത്രി സുഖമായി ഉറങ്ങി. രാവിലെ ഉമ്മയോടും സഹോദരനോടും സംസാരിച്ചു. മറ്റു കാര്യങ്ങൾ ചോദിച്ചു വിഷമിപ്പിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്.
അപകടസമയത്തു ബാബുവിന്റെ കാലിൽ ഉണ്ടായ മുറിവ് ഉണങ്ങി. എക്സ്റേ, സിടി സ്കാൻ, രക്തപരിശോധനകൾ എന്നിവ നടത്തി. ഹൃദയം, തലച്ചോറ് എന്നിവയ്ക്കും തകരാർ ഇല്ല.