പാലക്കാട്: കുറുമ്പാച്ചി മലയിൽ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകൻ ഷാജി (23) എന്നിവരാണ് മരിച്ചത്.
മലമ്പുഴ കുടുക്കാം കുന്ന് പാലത്തിന് സമീപം ചൊവ്വാഴ്ച രാത്രി 11നാണ് അപകടം നടന്നത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
കുടുംബ പ്രശ്നങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. പാലക്കാട് കുറുമ്പാച്ചി മലയിൽ കയറി കുടുങ്ങിപ്പോയ ബാബുവിന്റെ അമ്മയാണ് മരിച്ചത്.
2022 ഫെബ്രുവരിയിലാണ് ബാബു മലയില്‍ കുടുങ്ങി വാര്‍ത്തകളില്‍ ഇടം പിടിച്ചത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലായിരുന്നു ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനമേഖലയില്‍ അതിക്രമിച്ച് കടന്നതിന് ഇയാള്‍ക്കെതിരെ അന്ന് കേസെടുത്തിരുന്നു.