ബാബുപോളിന്‍റെ മരണത്തിലൂടെ ന​ഷ്ട​മാ​യ​ത് സ​മൂ​ഹത്തിൽ ജാ​ഗ്ര​ത​യോ​ടെ  ഇ​ട​പെ​ട്ട സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നെയെന്ന് മു​ഖ്യ​മ​ന്ത്രി

തിരു​വ​ന​ന്ത​പു​രം: സ​മൂ​ഹ​ത്തി​ലെ ച​ല​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ നി​രീ​ക്ഷി​ക്കു​ക​യും ഇ​ട​പെ​ടു​ക​യും ചെ​യ്ത സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് ബാ​ബു പോ​ളി​ന്‍റെ നി​ര്യാ​ണ​ത്തി​ലൂ​ടെ ന​ഷ്ട​മാ​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

സാം​സ്കാ​രി​ക മു​ഖ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടെ സ​ർ​വീ​സി​ൽ പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. എ​ഴു​ത്തു​കാ​ര​ൻ, പ്ര​ഭാ​ഷ​ക​ൻ എ​ന്നീ നി​ല​ക​ളി​ലും ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന ബാ​ബു​പോ​ളി​ന്‍റെ നി​ര്യാ​ണം കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക മേ​ഖ​ല​ക്ക് ക​ന​ത്ത ന​ഷ്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഏ​റ്റെ​ടു​ക്കു​ന്ന ഓ​രോ രം​ഗ​ത്തും ത​ന്‍റേ​താ​യ  വ്യ​ക്തിമു​ദ്ര പ​തി​പ്പിച്ചയാളെന്ന്   രമേശ് ചെന്നിത്തല


തി​രു​വ​ന​ന്ത​പു​രം: ഡോ.​ഡി ബാ​ബു പോ​ളി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​നു​ശോ​ചി​ച്ചു. ഒ​രേ സ​മ​യം ഔ​ദ്യോ​ഗി​ക ത​ല​ത്തി​ലും സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും വ്യ​ക്തിമു​ദ്ര പ​തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ അ​പൂ​ർ​വം ചി​ല​രി​ൽ ഒ​രാ​ളാ​ണ് ഡോ. ​ഡി ബാ​ബു പോ​ൾ. ഇ​ടു​ക്കി പോ​ലു​ള്ള വ​ൻ ജ​ല​സേ​ച​ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യം ആ​യ​തി​നു പി​ന്നി​ൽ ഡോ. ​ബാ​ബു പോ​ളി​ന്‍റെ അ​ക്ഷീ​ണ​മാ​യ പ​രി​ശ്ര​മം ആ​ണു​ള്ള​ത്.

ഏ​റ്റെ​ടു​ക്കു​ന്ന ഓ​രോ രം​ഗ​ത്തും ത​ന്‍റേ​താ​യ വ്യ​ക്തിമു​ദ്ര പ​തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ത​ന്‍റെ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Related posts