മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ബാബുരാജും വാണി വിശ്വനാഥും.
ഇപ്പോഴിതാ വാണിയുമായുള്ള വിവാഹത്തിലേക്ക് നയിച്ച കാര്യങ്ങൾ വിവരിക്കുകയാണ് ബാബുരാജ്.
വാണിയെ താൻ സ്വന്തമാക്കി എടുത്തത് കുക്കിംഗിലൂടെയാണെന്നാണ് താരം പറയുന്നത്.
സെറ്റിൽ നിന്നു പാട്ട് പാടിയതൊക്കെ തുടക്കമായിരുന്നുവെന്നും ബാബുരാജ് കൂട്ടിച്ചേർത്തു.
“ഒരു ദിവസം വാണി എന്റെ ഫ്ളാറ്റിൽ വന്നപ്പോൾ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കിക്കൊടുത്തു.
അതുവരെ അവളുടെ വിചാരം ഈ ചില്ലി ചിക്കനൊക്കെ ഹോട്ടലിൽ മാത്രമേ ഉണ്ടാക്കാൻ പറ്റൂ എന്നുള്ളതായിരുന്നു. അതിലാണ് പുള്ളിക്കാരി വീണ് പോയത്.
ഒന്നും കിട്ടിയില്ലെങ്കിലും കുക്കിംഗ് പണിക്ക് എങ്കിലും വിടാമല്ലോന്ന് അവൾക്ക് തോന്നിക്കാണും.
അങ്ങനെയാണ് ഞങ്ങളൊന്നിച്ചത്. ഇത് വാണി തന്നെ പല സ്ഥലത്തും പറഞ്ഞിട്ടുണ്ട്.’ -ബാബുരാജ് പറയുന്നു…