തൃശൂർ ക​ല്ലൂ​രി​ല്‍ ഉറങ്ങിക്കിടന്ന ഭാ​ര്യ​യെ വെ​ട്ടി​യശേഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി;ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ


ക​ല്ലൂ​ര്‍(​തൃ​ശൂ​ർ): ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചശേഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ക​ല്ലൂ​ര്‍ പാ​ടം​വ​ഴി​യി​ല്‍ കൂ​ന്തി​ലി ബാ​ബു (64) ആ​ണ് വീ​ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ ഗ്രേ​സി​യെ (58) തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ഇ​ന്നു പു​ല​ര്‍​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ടും​ബവ​ഴ​ക്കാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.

ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഗ്രേ​സി​യെ വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. ക​ഴു​ത്തി​ലും ശ​രീ​ര​മാ​സ​ക​ല​വും വെ​ട്ടേ​റ്റ ഗ്രേ​സി വീ​ടി​ന്‍റെ വാ​തി​ല്‍ തു​റ​ന്ന് അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

സ​മീ​പ​വാ​സി​ക​ള്‍ ചേ​ര്‍​ന്ന് ആം​ബു​ല​ന്‍​സ് വി​ളി​ച്ചാ​ണ് ഗ്രേ​സി​യെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഗ്രേ​സി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി ഓ​ടി​യ സ​മ​യ​ത്താ​ണ് ബാ​ബു വീ​ടി​ന​ക​ത്ത് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.​

പു​തു​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.ഫോ​റ​ന്‍​സി​ക്, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ര്‍ സ്ഥ​ല​ത്തെ​ത്തി​യ ശേ​ഷം ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പു​തു​ക്കാ​ട് എ​സ്എ​ച്ച്ഒ യു.​എ​ച്ച്.​സു​നി​ല്‍​ദാ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment