വൈക്കം: തലയാഴംകൂവത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു.തലയാഴംകൂവം മനയ്ക്കത്തറയിൽ ബാബുവി(47)നെയാണ് ഭാര്യ സൂസ(42)നെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.ഭാര്യയുടെ പരപുരുഷ ബന്ധത്തെ ചൊല്ലിയുണ്ടായ കലഹത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് പോലിസ് പറഞ്ഞു.
സമീപവാസിയായ ചെത്തുതൊഴിലാളിക്കൊപ്പം ഇവർ കഴിഞ്ഞ വർഷം പോയതുമായി ബന്ധപ്പെട്ട് നടന്ന കലഹം പിന്നീട് പോലിസുകൂടി ഇടപെട്ട് പരിഹരിച്ചിരുന്നു.
കഴിഞ്ഞ ദിവസം വീണ്ടും വീട്ടിൽ നിന്നു പോയ ഇവർ ഇന്നലെയാണ് തിരിച്ചെത്തിയതെന്ന് പോലിസ് പറഞ്ഞു. ഭാര്യ വീണ്ടും വീടുവിട്ടുപോയതിലെ വിരോധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് ഭാഷ്യം.