മുക്കം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവാഹ ചെയ്ത് സ്വര്‍ണവും പണവുമായി മുങ്ങുന്നയാളെ കാരശേരി പട്ടർചോലയിൽ നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. മൂവാറ്റുപുഴ സ്വദേശി ബാബു എന്ന നാസറാണ് പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൂടെ താമസിച്ചു വരികയായിരുന്നു.
നേരത്തെ കാരശേരിയില്‍ ഒരു യുവതിയെ വിവാഹം ചെയ്ത് 25 പവനും ഒരു ലക്ഷവുമായി മുങ്ങിയിരുന്നു. മറ്റൊരു ആദിവാസി സ്ത്രീയെ വിവാഹം ചെയ്ത് മുങ്ങിയ സംഭവത്തിലും കേസുണ്ട്. മുസ്ലിം വീടുകളിൽ നാസര്‍ എന്നും ഹിന്ദു വീടുകളിൽ ബാബുവെന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ വിവാഹം കഴിച്ചിരുന്നത്.