മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്‌​മെ​ന്‍റ്​സ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ടു​ക്കാ​റു​ണ്ട്, കണ്ടിട്ടില്ലേ..? ബാ​ബു ആ​ന്‍റണി പറയുന്നു…

മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്‌​മെ​ന്‍റ്​സ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ടു​ക്കാ​റു​ണ്ട്. പൂ​വി​നു പു​തി​യ പൂ​ന്തെ​ന്ന​ല്‍ എ​ന്ന സി​നി​മ​യി​ല്‍ ഒ​രു മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ​യാ​ണ് ഞാ​ന്‍ അ​നു​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വൈ​ശാ​ലിയി​ലെ രാ​ജാ​വി​ന് ഒ​രു ആ​ന​യു​ടെ സ്റ്റൈല്‍ ആ​ണ്. ആ​ന ന​ട​ക്കു​ന്ന വി​ധ​മാ​ണ് ഒ​രു രാ​ജാ​വും ന​ട​ക്കു​ക.

ഭ​യ​ങ്ക​ര ത​ല​യെ​ടു​പ്പോ​ടെ, എ​ന്നാ​ല്‍ ആ​ന​യു​ടെ മു​ഖ​ത്ത് എ​പ്പോ​ഴും ഒ​രു സ​ങ്ക​ടം കാ​ണും. ഈ ​രാ​ജാ​വും അ​ത് പോ​ലെ​യാ​ണ്. രാ​ജ്യ​ത്ത് മൊ​ത്തം പ്ര​ശ്‌​ന​ങ്ങ​ളാ​ണ്.

അ​തി​നാ​ല്‍ ത​ന്നെ ഒ​രു ആ​ന​യു​ടെ മൂ​വ്‌​മെ​ന്‍റ്സ് ന​ല്‍​കാ​ന്‍ ഞാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്‌​സി​ല്‍ നി​ന്നാ​ണ് ഞാ​ന്‍ ഇ​ത് പ​ഠി​ച്ച​ത്.

മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്‌​സി​ല്‍ മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്‌​മെ​ന്‍റ്സി​ന് ഭ​യ​ങ്ക​ര പ്രാ​ധാ​ന്യ​മാ​ണ്. ഈ​ഗി​ള്‍ സ്റ്റൈ​ല്‍, മ​ങ്കി സ്റ്റൈ​ൽ‍ തു​ട​ങ്ങി​യ നി​ര​വ​ധി ശൈ​ലി​ക​ളു​ണ്ട്. അ​താ​ണ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്കും എ​ടു​ത്ത​ത്.

-ബാ​ബു ആ​ന്‍റണി

Related posts

Leave a Comment