ഞാ​ൻ ന​ടി​ക്കൊ​പ്പം! ഇടവേള ബാബുവിന്റെ പരാമര്‍ശവും നടി പാര്‍വതിയുടെ താരസംഘടനയില്‍ നിന്നുള്ള രാജിയെക്കുറിച്ചുമുള്ള വിവാദത്തില്‍ നടന്‍ ബാബുരാജ് പറയുന്നു…

അ​മ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ പ​രാ​മ​ര്‍​ശ​വും ന​ടി പാ​ര്‍​വ​തി​യു​ടെ താ​ര​സം​ഘ​ട​ന​യി​ല്‍ നി​ന്നു​ള്ള രാ​ജി​യെ കു​റി​ച്ചു​മു​ള്ള വി​വാ​ദ​ത്തി​ല്‍ എ​ത്ര​യും പെ​ട്ട​ന്ന് അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മ​ിറ്റി യോ​ഗം ചേ​രു​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വും ന​ട​നു​മാ​യ ബാ​ബു​രാ​ജ്.

ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ബാ​ബു​രാ​ജ് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

നേ​ര​ത്തെ അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ർ​മി​ക്കു​ന്ന പു​തി​യ മ​ള്‍​ട്ടി​സ്റ്റാ​ര്‍ ചി​ത്ര​ത്തി​ല്‍ ന​ടി ഭാ​വ​ന അം​ഗ​മാ​വി​ല്ലെ​ന്ന് ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞി​രു​ന്നു. നി​ല​വി​ല്‍ ഭാ​വ​ന അ​മ്മ​യു​ടെ അം​ഗ​മ​ല്ല. മ​രി​ച്ചു പോ​യ ആ​ളു​ക​ള്‍ തി​രി​ച്ച്‌ വ​രി​ല്ല​ല്ലോ.

അ​തു​പോ​ലെ ആ​ണ് ഇ​തെ​ന്നും ഇ​ട​വേ​ള ബാ​ബു റി​പ്പോ​ര്‍​ട്ട​ര്‍ ചാ​ന​ലി​ലെ പ​രി​പാ​ടി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാ​ര്‍​വ​തി സം​ഘ​ട​ന​യി​ല്‍ നി​ന്ന് രാ​ജി വെ​ച്ച​ത്.

തു​ട​ര്‍​ന്ന് സം​ഘ​ട​ന​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ടി​മാ​രാ​യ പ​ത്മ​പ്രി​യ​യും രേ​വ​തി​യും അ​മ്മ സം​ഘ​ട​ന​യി​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ള്‍​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ബാ​ബു​രാ​ജി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ട​വേ​ള ബാ​ബു​വി​ന്‍റെ മ​റു​പ​ടി ന​ടി​യെ വേ​ദ​നി​പ്പി​ക്കാ​നാ​ണെ​ങ്കി​ല്‍ ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും താ​ന്‍ ന​ടി​ക്കൊ​പ്പ​മാ​ണ് നി​ല്‍​ക്കു​ന്ന​തെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ന​ടി​യു​മാ​യി സം​സാ​രി​ച്ചി​രു​ന്നെ​ന്നും കാ​ര​ണം അ​ന്വേ​ഷി​ച്ച്‌ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ട്വ​ന്‍റി 20 സി​നി​മ​യു​ടെ തു​ട​ര്‍​ച്ച​യെ​ക്കു​റി​ച്ച്‌ ചാ​ന​ലി​ല്‍ ചോ​ദ്യം ചോ​ദി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഈ ​മ​റു​പ​ടി എ​ന്നാ​യി​രു​ന്നു ഇ​ട​വേ​ള ബാ​ബു ഞ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

നി​ല​വി​ല്‍ തീ​രു​മാ​നി​ച്ച സി​നി​മ ട്വ​ന്‍റി 20യു​ടെ തു​ട​ര്‍​ച്ച​യ​ല്ല. പ​ല സി​നി​മ​ക​ളി​ലും അ​മ്മ​യു​ടെ അം​ഗ​ങ്ങ​ള​ല്ലാ​ത്ത അ​ഭി​നേ​താ​ക്ക​ള്‍ ഉ​ണ്ട്. അ​മ്മ ന​ട​ത്തി​യ ഷോ​ക​ളി​ല്‍ പോ​ലും ഇ​ത്ത​ര​ത്തി​ല്‍ അ​ഭി​നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ആ​രൊ​ക്കെ അ​ഭി​ന​യി​ക്കും ഇ​ല്ല എ​ന്ന​ത് പൂ​ര്‍​ണ​മാ​യും നി​ര്‍​മ്മാ​താ​വി​ന്‍റെ​യോ അ​ല്ലെ​ങ്കി​ല്‍ സം​വി​ധാ​യ​ക​ന്‍റെ​യോ വി​വേ​ച​നാ​ധി​കാ​ര​മാ​ണ് – ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

ന​ട​ന്‍ സി​ദ്ദി​ഖി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ല്‍ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ബാ​ബു​രാ​ജ് പ്ര​തി​ക​രി​ച്ചു. ‘ഞ​ങ്ങ​ള്‍​ക്ക് പ​രാ​തി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ഞ​ങ്ങ​ള്‍​ക്ക് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യൂ.

ഫേ​സ്ബു​ക്കി​ല്‍ പ​രാ​തി പോ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് പ​ക​രം പാ​ര്‍​വ​തി അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ ഞ​ങ്ങ​ള്‍ തീ​ര്‍​ച്ച​യാ​യും ന​ട​പ​ടി​യെ​ടു​ക്കു​മാ​യി​രു​ന്നു​വെ​ന്നും ബാ​ബു​രാ​ജ് പ​റ​ഞ്ഞു.

Related posts

Leave a Comment