സിനിമയിലേക്കുള്ള ബാബുരാജിന്റെ വഴികള്‍ അത്ര എളുപ്പമായിരുന്നില്ല. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രമാണ് താരത്തിന് ലഭിച്ചത്. പലപ്പോഴും വലിയ അവഗണനകള്‍ നേരിടേണ്ടിവന്നു. ഇപ്പോള്‍ വലിയ നിലയിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന അവഗണനകളെപപ്പറ്റി തുറന്നു പറയുകയാണ് ബാബുരാജ്.
സിനിമയില്‍ അഭിനയിക്കാനുള്ള മോഹം കൊണ്ട് സത്യന് അന്തിക്കാടിനെ കാണാനായി കല്‍പ്പന ടൂറിസ്റ്റ് ഹോമില്‍ പോവുമായിരുന്നു. പട്ടണപ്രവേശം എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയമായിരുന്നു സിയാദ് കോക്കറായിരുന്നു ആ ചിത്രത്തിന്റെ നിര്‍മ്മാതാവ്. അവിടെ വെച്ച് സിയാദ് കോക്കറിനെ പരിചയപ്പെട്ടു.
പിന്നീട് ഒരുപാട് തവണ സിയാദ് കോക്കറിനെ കണ്ടിരുന്നു. ആ ഇടയ്ക്കാണ് സിയാദ് കോക്കറിന്റെ ഒരു സ്റ്റാഫ് മരിക്കുന്നത്. പിന്നീട് ഞാന്‍ അതില്‍ പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു. അന്ന് എനിക്ക് അല്പം രാഷ്ട്രീയ പ്രവര്‍ത്തനമൊക്കെയുണ്ടായിരുന്നു.
മഹരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു ഞാന്‍. അങ്ങിനെയാണ് ഞാന്‍ ഈ കേസില്‍ പെട്ടു പോവുന്നത്.ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചായിരുന്നു കേസ്. മരിച്ചയാളെ ഞാന്‍ നേരിട്ട് പോലും കണ്ടിരുന്നില്ല. അങ്ങനെ ഒരുപാട് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അതാണ് ലോകം.’ ബാബുരാജ് പറയുന്നു.