ശ്രീ​നാ​ഥ് ഭാ​സി  സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​ന്‍ മു​ന്നോ​ട്ട് വ​ന്ന​തി​നെക്കുറിച്ച് ബാബുരാജ്


ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി അ​മ്മ​യി​ലെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. അ​വ​സാ​ന തീ​രു​മാ​നം എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യു​ടേ​താ​യി​രി​ക്കും. അ​മ്മ​യി​ലെ അം​ഗ​ത്വ​ത്തി​ന് വേ​ണ്ടി അ​പേ​ക്ഷി​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​ത്.

അ​തു​കൊ​ണ്ട് അ​തി​ന്‍റെ വി​ല ന​ന്നാ​യി അ​റി​യാം. തെ​റ്റു​പ​റ്റു​മ്പോ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടാ​നും പ്ര​തി​സ​ന്ധി വ​രു​മ്പോ​ള്‍ പി​ന്തു​ണ​യ്ക്കാ​നും ഒ​രു സം​ഘ​ട​ന​യു​ടെ പി​ന്‍​ബ​ലം ന​ല്ല​താ​ണ്.

എ​ല്ലാ​വ​ര്‍​ക്കും ഏതെങ്കിലുമൊ​രു സം​ഘ​ട​നയി​ല്‍ അം​ഗ​ത്വം വേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഒ​രു പ്ര​ശ്‌​നം വ​രു​മ്പോ​ള്‍ പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍, സം​ഘ​ട​ന​ക​ളു​മാ​യി മാ​ത്ര​മേ ച​ര്‍​ച്ച ചെ​യ്യൂ.

പ​ത്തു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സി​നി​മ​യി​ലു​ള്ള ശ്രീ​നാ​ഥ് ഭാ​സി ഇ​പ്പോ​ള്‍ സം​ഘ​ട​ന​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാ​ന്‍ മു​ന്നോ​ട്ട് വ​ന്ന​തി​ന്‍റെ അ​ര്‍​ഥം അ​ദ്ദേ​ഹ​ത്തി​ന് മാ​റ്റ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നുത​ന്നെ​യാ​ണ്. എ​ല്ലാം ക​ല​ങ്ങി തെ​ളി​യു​ന്ന സ​മ​യം വ​രും. -ബാ​ബു​രാ​ജ്

Related posts

Leave a Comment