രണ്ടര പതിറ്റാണ്ടായി മലയാള സിനിമയിലുണ്ട്. എനിക്ക് പ്രത്യേക സ്ഥാനം അവിടെ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സീസണ് കഴിയുന്പോള്‍ കഴിഞ്ഞു എന്ന് പറയുന്നിടത്ത് നിന്ന് ഉയിര്‍ത്തേഴുന്നേല്‍ക്കുന്ന ആളാണ്.
രണ്ട് സ്റ്റെപ്പ് മുന്നിലേക്ക് കയറുന്പോള്‍ അഞ്ച് സ്റ്റെപ് താഴേക്ക് ചവിട്ടി താഴ്ത്തും. എനിക്ക് അതിനോട് ആരോടും പരാതിയോ പരിഭവമോ ഇല്ല.
ഒരുപാട് വര്‍ഷം ഗുണ്ടാ വേഷം ചെയ്തു. പിന്നീട് ചെറിയ വേഷങ്ങള്‍ ചെയ്തു. ഞാന്‍ പോലും പ്രതീക്ഷിക്കാതെ കോമഡി വേഷങ്ങള്‍ ചെയ്തു. സ്വഭാവ നടനായി അഭിനയിച്ചു. ആരോഗ്യമുള്ളതുവരെ സിനിമയിലുണ്ടാവും.
കോമഡിയോ വില്ലത്തരമോ എന്തു ചെയ്താലും അത് നന്നായാല്‍ മാത്രമേ മലയാളികള്‍ അംഗീകരിക്കുകയുള്ളു.
എന്റെ ഏറ്റവും വലിയ ആഗ്രഹം, ഒരു സിനിമയില്‍ രണ്ട് കഥാപാത്രമായി വരിക എന്നതാണ്. ഒന്ന് കോമഡിയും ഒന്ന് വില്ലനും. ഇതാണ് എന്റെ സ്വപ്നം. –