എനിക്കു വേണ്ടി ഒരിക്കലും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീ യം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീത്തില്‍ ഇറങ്ങിയത്.
നിരവധി രാഷ്ട്രീയ കേസുകളില്‍ പെട്ടിരുന്നു. എന്നാല്‍ ജയിലില്‍ അടച്ച കേസില്‍ മരിച്ചയാളെ ഞാന്‍ കണ്ടിട്ടുപോലുമില്ലായിരുന്നു.
മരിച്ചയാള്‍ ഒരു തിയറ്ററിലെ ജീവനക്കാരനായിരുന്നു. രാഷ്ട്രീയമാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു.
85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്. വര്‍ഷങ്ങള്‍ ശേഷം അമ്മ സംഘടനയുടെ ആവശ്യത്തിനായി വനിതാ കമ്മിഷന് ജഡ്ജിയെ കണ്ടു.
എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. അന്നു ഞാന്‍ ചോദിച്ചു എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്…? സാഹചര്യം പ്രതികൂലം ആയിരുന്നു. എന്നായിരുന്നു അവരുടെ മറുപടി. –