രാഷ്്ട്രീയക്കാരും സാംസ്കാരിക പ്രവര്‍ത്തകര്‍ അടക്കമുണ്ടായിട്ടും ആക്രമിക്കപ്പെട്ട നടിയോടൊപ്പം എത്ര പേര് നിന്നു.
സാക്ഷിയൊക്കെ കൂറുമാറുക എന്നതു തന്നെ ദുരൂഹമാണ്. 20 സാക്ഷികള്‍ കൂറുമാറിയത് പോലീസിന് മനസിലാക്കാന്‍ സാധിച്ചില്ല എന്ന് പറയുന്നത് തന്നെ എന്തോ കളി ഇതില്‍ നടക്കുന്നുണ്ടെന്ന് മനസിലാക്കി തരുന്നതാണ്.
പ്രോസിക്യൂട്ടര്‍ രാജിവച്ചു. ഇവര്‍ക്കൊന്നും ഇതിനോടൊന്നും ഒരു കടപ്പാടും ഇല്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്.
പള്‍സര്‍ സുനിയുടെ കത്തിന്റെ ആധികാരികത പരിശോധിക്കട്ടെ, സത്യം വന്നാല്‍ നടപടിയെടുക്കും. ആക്രമിക്കപ്പെട്ട നടി എത്ര കാലമായി ഈ കേസിന് പിന്നാലെ നടക്കുന്നു.
ആ നടി മലയാള സിനിമ ചെയ്തിട്ട് എത്ര കാലമായി. അപ്പോള്‍ അതില്‍ നിന്നെല്ലാം ഇവര്‍ സ്വതന്ത്രമാക്കണം. കേസിന്റെ നടത്തിപ്പിന്റെ കാര്യത്തില്‍ പലവിധ സംശയങ്ങളുണ്ട്.
അത് ശരിയായ രീതിയില്‍ അല്ല നടന്നതെന്നാണ് കരുതുന്നത്. ഇനി പുതിയൊരു അഭിഭാഷകന് വന്ന് കേസ് പഠിച്ച്, സാക്ഷി വിസ്തമാരമൊക്കെ നോക്കുമ്പോള്‍ എത്രത്തോളം ഈ കേസ് ശരിയായി വരുമെന്ന് സംശയമുണ്ട്.
-ബാബുരാജ്