തിരുവനന്തപുരം: കാട്ടാക്കട സ്വദേശിനിയായ യുവതി നൊന്ത് പെറ്റ പെണ്‍കുഞ്ഞിനെ ഇടനിലക്കാരൻ വഴി വിറ്റു. കാട്ടാക്കട സ്വദേശിനി ആണ് സ്വന്തം കുഞ്ഞിനെ വിറ്റത്. കഴിഞ്ഞ ഒന്‍പതിന് എസ്എടി ആശുപത്രിയിൽ വച്ച് പ്രസവിച്ച കുഞ്ഞിനെ 12 ന് ആശുപത്രി പരിസരത്ത് വച്ചാണ് സുഹൃത്തും ഇടനിലക്കാരനുമായ തമിഴ്നാട് തൂത്തുക്കുടി സ്വദേശിയുടെ സഹായത്തോടെ ചെന്നൈ സ്വദേശിക്ക് കൈമാറിയതെന്ന് ചോദ്യം ചെയ്യലിൽ യുവതി പറഞ്ഞു.
പ്രസവം കഴിഞ്ഞ് കഴിഞ്ഞ കഴിഞ്ഞദിവസം യുവതി വീട്ടിലെത്തിയെങ്കിലും കുട്ടി പ്രസവത്തിനിടെ മരിച്ചുവെന്നാണ് നാട്ടുകാരോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും അയച്ച ഇമെയിൽ പരാതിയുടെ അന്വേഷണത്തെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്.
ഭർത്താവുപേക്ഷിച്ച അനുപമക്ക് രണ്ടു മക്കൾ ഉണ്ടെന്നും മൂന്നാമതൊരു കുട്ടിയെ കൂടെ വളർത്താനുളള സാന്പത്തിക ശേഷി ഇല്ലാത്തതിനാലാണ് കുട്ടിയെ വിറ്റതെന്നുമാണ് യുവതിയുടെ മാതാവിന്റെ വിശദീകരണം . 100 രൂപ സ്റ്റാന്പ് പേപ്പറിൽ എഴുതിയ കരാറിൻ പ്രകാരമാണ് കുട്ടിയെ കൈമാറിയിട്ടുളളത്. സംഭവമറിഞ്ഞ് കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെ യുവതിയുടെ വീട്ടിലെത്തി. ഇന്നലെ രാത്രി വൈകി യുവതിയെ പോലീസിന്റെ സാനിധ്യത്തിൽ കാട്ടാക്കട പിഎച്ച്എസിയിലേക്ക് മാറ്റി.