മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ചിത്രമാണ് ദിലീപ് സ്കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തിയത് മീനത്തില്‍ താലികെട്ട് എന്ന സിനിമ.
ഓമനക്കുട്ടന് എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതാരമായിരുന്ന അമ്പിളിയായിരുന്നു ദിലീപിന്റെ സഹോദരിയായി എത്തിയത്.
‘വാത്സല്യ’ത്തില്‍ മമ്മൂട്ടിയുടെ മകളായെത്തിയ അമ്പിളി ആ സമയത്ത് നിരവധി സിനിമകളില്‍ അഭിനയിച്ചു. അന്ന് മലയാള സിനിമയുടെ ഭാവി നായിക എന്നു കരുതിയ അമ്പിളിയെ പിന്നീട് ആരും കണ്ടില്ല.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും ദിലീപിനൊപ്പമുള്ള നിമിഷങ്ങളെ കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് അമ്പിളി.
ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന് എപ്പോഴും പറയുമായിരുന്നു.
വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന് പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല.
അന്ന് വേണ്ടെന്ന് വെച്ച റോളിലേക്ക് പിന്നീട് കാവ്യ മാധവന് എത്തുകയായിരുന്നു. ആ സമയത്ത് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ്. ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്.
അന്ന് എനിക്ക് മുടിയില്ല. ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു. ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു.
ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒന്‍പത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ മരണം.
അതിനു ശേഷം എന്നെ ഷൂട്ടിംഗിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി. അമ്മ ടീച്ചറും, സഹോദരന് പഠിക്കുകയാണ്. ഈ ജനറേഷനിലെ പിള്ളേര്‍ക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു.
ഞാന്‍ ചെറിയ കുട്ടി ആയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും സാധിക്കില്ല. അങ്ങനെ അത് നിന്നു പോയി. മീനത്തില്‍ താലികെട്ടില്‍ ദിലീപേട്ടന്റെ കഥാപാത്രത്തിനെയും ഭാര്യയെയും വീട്ടില്‍ നിന്ന് പുറത്താക്കിയതിന് ശേഷം കാണാന്‍ പോവുന്നൊരു രംഗമുണ്ട്.
അന്നേരം താന്‍ ശരിക്കും കരഞ്ഞെന്ന് അമ്പിളി പറയുന്നു. തിലകന് ചേട്ടന് പറഞ്ഞത് ഞാനവിടെ കാണിക്കുകയായിരുന്നു.
പിന്നെ എന്റെ ചേട്ടനുമായി എങ്ങനെയാണ് അങ്ങനെ തന്നെ എന്നെയും കണ്ടാല്‍ മതി എന്ന് പറഞ്ഞ് ദിലീപേട്ടന് ഓരോ സീനിലും പിന്തുണ തന്നു.
കഴിവുള്ള ആര്‍ട്ടിസ്റ്റ് കൂടെ ഉണ്ടെങ്കില്‍ ഓരോ സീനും ഡെവലപ് ചെയ്ത് പോകാന്‍ പറ്റുമെന്ന് മനസിലായി. അവസരം കിട്ടിയാല്‍ ഇനിയും സിനിമയില്‍ അഭിനയിക്കാനാണ് അമ്പിളിയുടെ ആഗ്രഹം.