ഒരു വയസുകാരനായ മകനെ ബിയർ കുടിപ്പിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീലങ്കയിലെ അനുരാധപുര ജില്ലയിലുള്ള മീഗാലാവയിലാണ് സംഭവം നടന്നത്. പിതാവിന്റെ മൂന്നു സുഹൃത്തുക്കളും സമീപമുണ്ടായിരുന്നു. അവരിലൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
കുട്ടിയോടുള്ള ഈ ക്രൂരതയുടെ ദൃശ്യങ്ങൾ വൈറലായതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. പിതാവിന്റെ സുഹൃത്തുക്കളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിതാവിന്റെ പ്രവൃത്തിയെ വിമർശിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.