വാലുമായി ജനിച്ച നവജാതശിശുവിന്റെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ചൈനയിലെ ഹാങ്ഷൂ ആശുപത്രിയിൽ നിന്നാണ് മെഡിക്കൽ രംഗത്തെ പോലും അത്ഭുതപ്പെടുത്തിയ വാർത്ത പുറത്ത് വന്നത്. കുഞ്ഞ് ജനിച്ച് അപൂർവ അവസ്ഥയിലെന്ന് പീഡിയാട്രിക് ന്യൂറോസർജറി ചീഫ് ഫിസിഷ്യൻ ഡോക്ടർ ലി വ്യക്തമാക്കി.
കുഞ്ഞിന്റെ ശരീരത്തിന്റെ പുറകിൽ നിന്നും നാലിഞ്ച് നീളമുള്ള ഭാഗം പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലാണ്. സംഭവത്തിന്റെ വീഡിയോയും ഡോക്ടർ ലി പങ്കുവച്ചിട്ടുണ്ട്. വാൽഭാഗമാണ് നാലിഞ്ച് നീളത്തിലുള്ളതെന്ന് എംആർഐ പരിശോധനയിലൂചടെ വ്യക്തമായതായി ഡോക്ടർ പറയുന്നു.
നട്ടെല്ലിന്റെ അടിഭാഗത്ത് ചുറ്റുമുള്ള കലകളിൽ സുഷുമ്ന നാഡി അസാധാരണമായി ഘടിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് ടെതർഡ് സുഷുമ്ന നാഡി. സാധാരണ നിലയിൽ സുഷുമ്ന കനാലിനുള്ളിൽ സുഷുമ്ന നാഡി സ്വതന്ത്രമായി പൊങ്ങി കിടക്കുന്ന അവസ്ഥയിലാണ് കാണപ്പെടുന്നത്. ഇതാണ് മനുഷ്യന്റെ ചലനത്തിനും പ്രവർത്തനത്തിനും അനുവദിക്കുന്നത്.
ഈ വിധം സുഷുമ്ന നാഡി ഘടിപ്പിച്ചിരിക്കുന്നത് പലതരം ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമായേക്കും. സമാനമായ രീതിയിൽ ചൈനയിൽ 2014 ൽ ഒരു കുഞ്ഞ് ജനിച്ചതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സംഭവം സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.