നെബ്രസ്ക്കൊ: അഞ്ചും മൂന്നും വയസുള്ള കുട്ടികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
എമിലി, തിയോഡർ എന്നീ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പിതാവ് ആഡം പ്രൈസിനെ (35) കലിഫോർണിയ കോടതിയിൽ ഹാജരാക്കി.
നെബ്രസ്ക്കൊ ആൽബർട്ട് അവന്യൂവിലുള്ള വീട്ടിലാണ് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആഡം പ്രൈസും ഭാര്യയും തമ്മിൽ വേർപിരിയലിന്റെ നടപടിക്രമങ്ങൾ നടന്നു വരികയായിരുന്നു. കോടതി ഉത്തരവ് അനുസരിച്ചു പിതാവിനെ സന്ദർശിക്കാൻ വീട്ടിലെത്തിയതായിരുന്നു കുട്ടുകൾ.
ഇവരുടെ മാതാവ് ഇല്ലിനോയ്സിലാണു താമസം. കുട്ടികളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ ഇരുന്നതിനെ തുടർന്ന് അമ്മ അഭ്യർഥിച്ചതിനെ തുടർന്നു പോലീസ് എത്തിയപ്പോഴാണ് മരിച്ചനിലയിൽ കുട്ടികളെ കണ്ടെത്തിയത്.
നിയാഴ്ച വീട്ടിലെത്തിയ പോലീസ് അസ്വാഭാവികമായി ഒന്നും കാണാതിരുന്നതിനെ തുടർന്നു തിരിച്ചുപോയിരുന്നു.
അമ്മ ആവശ്യപ്പെട്ടതനുസരിച്ച് ഞായറാഴ്ച പോലീസ് വീണ്ടും പരിശോധനയ്ക്ക് എത്തിയപ്പോഴാണു കുട്ടികളെ മരിച്ചനിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ അന്നേ ദിവസം വൈകിട്ട് ഏഴു മണിയോടെ ആഡം പ്രൈസിനെ കലിഫോർണിയയിൽ നിന്നു പിടികൂടുകയായിരുന്നു.
കുട്ടികളുടെ മരണത്തെ കുറിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിനുശേഷം പിതാവിനെതിരെ കൂടുതൽ കുറ്റകൃത്യം ചുമത്തണമെന്ന് തീരുമാനിക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ കലിഫോർണിയയിൽ നിന്നു നെബ്രസ്ക്കോയിലേക്കു കൊണ്ടു വരുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ