ചാലക്കുടി പുഴയിൽ പാലത്തിനു താഴെ ഇറങ്ങിയ വൃദ്ധൻ ഒഴുക്കിൽ അകപ്പെടുകയായിരുന്നു. ഈ സമയം പുഴയിൽ കുളിക്കുകയായിരുന്ന തെറ്റയിൽ ബേബി പുഴയിലൂടെ ഒഴുകി പോകുകയായിരുന്ന വൃദ്ധനെ രക്ഷപ്പെടുത്തി കരയിൽ എത്തിച്ചു.
സ്ഥലത്തെത്തിയ ഫയർഫോഴ്സ് വൃദ്ധനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചു.80 വയസ് തോന്നിക്കുന്ന വൃദ്ധൻ കൃഷ്ണൻകുട്ടി എന്നാണ് പേര് പറയുന്നത്. മേൽവിലാസം പറയാൻ കഴിയുന്നില്ല. ഇയാളെ പിന്നീട് ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
രക്ഷകനായി ബേബി
ചാലക്കുടി: പുഴയിലൂടെ ഒഴുകി പോയിരുന്ന വൃദ്ധന് രക്ഷകനായി ബേബി.ചാലക്കുടി സൗത്ത് ജംഗ്ഷനിൽ കൂലിപ്പണി ചെയ്യുന്ന ബേബി പുഴയിൽ ഒഴുക്കിൽ പെട്ട നിരവധി ജീവനുകളാണ് രക്ഷിച്ചിട്ടുള്ളത്.
ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തെറ്റയിൽ ബേബി ചാലക്കുടി സ്വദേശിയാണ്. ചാലക്കുടി പുഴയുടെ സമീപം താമസിച്ചിരുന്ന ബേബിക്ക് ചാലക്കുടി പുഴയുടെ ഒഴുക്കും അടിയൊഴുക്കും എല്ലാം മനപ്പാഠമാണ്.
ഏത് വലിയ ഒഴുക്കിലും ബേബി പുഴയിൽ ഉണ്ടാകും. ഇങ്ങനെ പുഴയിൽ ഒഴുക്കിൽപ്പെട്ട ഒന്പത് പേരുടെ ജീവനുകളാണ് ബേബി രക്ഷപ്പെടുത്തിയിട്ടുള്ളത്.
വീടിനടുത്ത് കിണറിൽ വീണ ആറു വയസുകാരിയെ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തിയതാണ് ബേബിയുടെ ആദ്യ രക്ഷാപ്രവർത്തനം.
2018-ലെ വെള്ളപ്പൊക്കത്തിൽ രക്ഷാപ്രവർത്തനത്തിറങ്ങിയ പോലീസിന് സഹായകനായി ബേബി ഉണ്ടായിരുന്നു. ബേബിയും ചാലക്കുടി പുഴയും തമ്മിൽ ഒരു ആത്മബന്ധമാണ്.
ചാലക്കുടി പുഴ ബേബിയുടെ ജീവനാണ്. അതിനാൽ തന്നെ പുഴയിൽ ഒഴുക്കിൽ അകപ്പെടുന്നവരുടെ രക്ഷകനായി ബേബി മാറി.
ബേബി കരയ്ക്കടുപ്പിച്ച വൃദ്ധനെ ഫയർഫോഴ്സിലെ ജോഷി ജോർജ് തോളിലേറ്റി 35 അടി ചെങ്കുത്തായ താഴ്ച്ചയിൽ നിന്നും മുകളിലെത്തിച്ച് ഫയർഫോഴ്സിന്റെ ആംബുലൻസിൽ ആശുപത്രിലെത്തിച്ചത് വൃദ്ധൻ വിഷം കഴിച്ചശേഷം പുഴയിൽ ചാടിയതെന്നാണ് കരുതുന്നു ബന്ധുക്കൾ ആരുമിലെലന്ന് അദ്ദേഹം പറയുന്നു.