സേലം: തമിഴ്നാട്ടിൽ ലിംഗനിർണയ പരിശോധന നടത്തിയ ആശുപത്രി അടച്ചുപൂട്ടി. സേലം എടപ്പാടിയിലെ അരവിന്ദൻ ആശുപത്രിയാണ് ഡയറക്ടറേറ്റ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസ് വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയെ തുടർന്ന് അടച്ചുപൂട്ടാൻ നിർദേശിച്ചത്.
ആശുപത്രി നടത്തിപ്പുകാരനായ ഡോക്ടർ സി.കണ്ണനെയെും ഇയാളുടെ സഹായിയെയും അറസ്റ്റ് ചെയ്തു. ഇയാൾ പത്തു വർഷമായി ഈ ആശുപത്രി നടത്തിയിരുന്നു. ആശുപത്രിയോടു ചേർന്നുതന്നെയാണ് സ്കാനിംഗ് സെന്ററും പ്രവർത്തിച്ചത്. പുറത്തുനിന്ന് ഡോക്ടർമാരെത്തിയാണ് കുട്ടികൾക്കു പരിശോധന നടത്തിയിരുന്നത്.
ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച് അധികൃതർക്ക് പരാതി ലഭിച്ചിരുന്നു. ഇതേതുടർന്നാണ് ഡയറക്ടറേറ്റ് മെഡിക്കൽ ആൻഡ് റൂറൽ ഹെൽത്ത് സർവീസ് അധികൃതർ പരിശോധന നടത്തി ആശുപത്രി അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. ലിംഗനിർണയ പരിശോധനകൾക്ക് വൻതുകയാണ് കണ്ണൻ ഫീസായി ഈടാക്കിയിരുന്നതെന്നു പോലീസ് പറഞ്ഞു.