പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ഥിനിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടു. ഉറങ്ങിപ്പോയ കുട്ടിയെയാണ് പൂട്ടിയിട്ടതെന്നാണ് വിവരം. തിങ്കളാഴ്ച വൈകീട്ട് വാണിയംകുളം പത്തംകുളം സ്കൂളിലാണ് സംഭവം.
സ്കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താതിരുന്നതിനേത്തുടർന്ന് വീട്ടുകാര്‍ അന്വേഷിച്ച് സ്കൂളിലെത്തുകയായിരന്നു. സ്കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുട്ടിയെ കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞത്.
സംഭവം വിവാദമായതിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്നം പരിഹരിച്ചെന്നാണ് വിവരം. സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.