ചാരുംമൂട്: ആലപ്പുഴ ചാരുംമൂട്ടിൽ നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഞായറാഴ്ച രാവിലെയായിരുന്നു സ്ത്രീ കുട്ടിക്ക് ജന്മം നൽകിയത്. പ്രസവത്തെ തുടർന്നു രക്തസ്രാവമുണ്ടായ ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കാലിൽ മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.