​കാഞ്ഞങ്ങാട് കു​ഞ്ഞി​നെ കൊ​ന്ന് കു​ഴി​ച്ചുമൂ​ടി​യ കേ​സ്; കൊ​ല ന​ട​ത്തി​യ​ത്  മു​ത്ത​ശി​യു​ടെ കാ​മു​ക​നെ​ന്ന് സൂ​ച​ന; കു​ഴി​ച്ചി​ട്ട സ്ഥ​ലം പോ​ലീ​സ് ക​ണ്ടെ​ത്തി

ത​ല​ശേ​രി: ഇ​രു​പ​ത്തി​നാ​ല് ദി​വ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കു​ഴി​ച്ചു മൂ​ടി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കാ​ഞ്ഞ​ങ്ങാ​ട് സി​ഐ വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട സ്ഥ​ലം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ടു​വെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ സ്ഥ​ല​ത്ത് പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

കാ​ഞ്ഞ​ങ്ങാ​ട് ആ​ർ​ഡി ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​മെ​ന്ന് സി​ഐ വി​നോ​ദ് കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഇ​തി​നി​ട​യി​ൽ കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ അ​മ്മ​യു​ടെ കാ​മു​ക​നാ​ണെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു.

ക​ഴി​ഞ്ഞ ജൂ​ലൈ ആ​റി​നു ത​ല​ശേ​രി റെ​യി​ല്‍​വെ മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ വ​ച്ചു ത​ന്നെ ഒ​രാ​ള്‍ പീ​ഡി​പ്പി​ച്ച​താ​യും 30,000 രൂ​പ ക​വ​ര്‍​ന്ന​താ​യും രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​നി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്തു​വ​ന്ന​ത്. രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​നി ന​ല്‍​കി​യ ല​ക്ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി ക​സ്റ്റ​ഡി​യി​ലാ​യ​പ്പോ​ഴാ​ണു പ്ര​തി പ​രാ​തി​ക്കാ​രി​യു​ടെ മ​ക​ളു​ടെ ഭ​ര്‍​ത്താ​വാ​ണെ​ന്നു വ്യ​ക്ത​മാ​യ​ത്.

മാ​ത്ര​വു​മ​ല്ല ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കോ​ഴി​ക്കോ​ട് ഒ​രു കേ​സ് നി​ല​വി​ലു​ള്ള​താ​യും ത​ല​ശേ​രി പോ​ലീ​സ് ക​ണ്ടെ​ത്തി. ത​ന്‍റെ മ​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​താ​യി ഇ​പ്പോ​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്നു പ​റ​യു​ന്ന സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണു ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ഴി​ക്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

തു​ട​ര്‍​ന്നു രാ​ജ​സ്ഥാ​നി​ലേ​ക്കു പോ​യ പോ​ലീ​സ് സം​ഘം പെ​ണ്‍​കു​ട്ടി​യേ​യും യു​വാ​വി​നേ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ഴി​ക്കോ​ട് എ​ത്തി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഇ​രു​വ​രും വി​വാ​ഹി​ത​രാ​ണെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ ഇ​രു​വ​രേ​യും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ഒ​ന്നി​ച്ചു പോ​കാ​ന്‍ കോ​ട​തി അ​നു​വ​ദി​ച്ചു. തു​ട​ര്‍​ന്നു ജൂ​ലൈ മാ​സ​ത്തി​ല്‍ ഇ​വ​ര്‍​ക്കു കു​ട്ടി ജ​നി​ക്കു​ക​യും ചെ​യ്തു. ഈ ​കു​ട്ടി​യെ​യാ​ണു കാ​ഞ്ഞ​ങ്ങാ​ടു​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യി വെ​ളു​പ്പെ​ടു​ത്ത​ല്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

Related posts