പണ്ട് കാലങ്ങളിൽ കുട്ടികളുടെ മലവും മൂത്രവും എടുക്കാൻ വെള്ളത്തുണിയാണ് ഉപയോഗിച്ചിരുന്നത്. ദിവസവും കഴുകി ഉണക്കാൻ സ്ഥലവും സൗകര്യവും ഉണ്ടായിരുന്നു. അതിവേഗം മാറുന്ന കാലത്തിനൊപ്പം കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടംബത്തിലേക്കുള്ള മാറ്റം തുണിയേ ഉപേക്ഷിക്കാൻ യുവതികളെ നിർബന്ധിതരാക്കി.
കഴുകി ബുദ്ധിമുട്ടേണ്ടന്ന സൗകര്യം പുതുതലമുറയിലെ വീട്ടമ്മമാരെ ഡയപ്പിറിലേക്ക് കൂടുതൽ അടുപ്പിച്ചു. പക്ഷേ ഇവിടേയും ഒരു ബുദ്ധിമുട്ട് വീട്ടമ്മമാർക്ക് തലവേദനയാകുന്നു. മൂത്രം വീണ് നിറയുന്ന ഡയപ്പർ കളയാൻ ഒരു ഇടമില്ല. ഇതിനാണ് ഇപ്പോൾ ഒരു പരിഹാരമാകുന്നത്.
മൂത്രം നിറഞ്ഞ ഡയപ്പർ വെള്ളം നിറഞ്ഞ ഒരു ബക്കറ്റിൽ ഇടുക. കുറച്ച് നേരം കഴിയുമ്പോൾ ഇതിലെ ജെൽ വെള്ളം വലിച്ച് വീർക്കുന്നു. പിന്നീട് ഇതിന് പുറമേയുളള കവർ കീറിയ ശേഷം ലഭിക്കുന്ന ജെല്ലിന് പുറത്ത് മൂന്ന് സ്പൂൺ ഉപ്പ് വിതറി ഇളക്കുക. കുറച്ചു കഴിയുമ്പോൾ ഇവ അലിഞ്ഞ് വെള്ളംപോലെയാകും. ഇങ്ങനെ ലഭിക്കുന്ന വെള്ളം ബാത്ത് റൂമിലെ ക്ലോസറ്റിലൊഴിച്ച് ഫ്ലഷ് ചെയ്യുക.