ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിത്രം വലിയ ചര്‍ച്ചയാവുകയാണ്. നോര്‍വേയിലെ ട്രോംസോ തീരത്തു നിന്നു കിട്ടിയ വിചിത്രജീവിയാണ് ചര്‍ച്ചാവിഷയം.
നോര്‍വീജിയന്‍ കടലില്‍ നിന്നും മത്സ്യത്തൊഴിലാളിക്കാണ് ‘ഡ്രാഗണ്‍ പോലെയുള്ള’ മത്സ്യത്തിനെ കണ്ടു കിട്ടിയത്.
ഇളം പിങ്ക് നിറത്തില്‍, വലിയ കണ്ണുകളും ശരീരത്തില്‍ ചിറകിന്റെ ആകൃതിയും നീളമുള്ള വാലുമാണ് ഈ മത്സ്യത്തിനുള്ളത്.
ഈ വിചിത്ര മത്സ്യത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചകള്‍ സജീവമാണ്.
ഭൂമിയെ ഒരു കാലത്ത് അടക്കി ഭരിച്ചെന്ന് കരുതുന്ന ദിനോസറുകളുടെ കാലഘട്ടത്തിലെ ജീവികള്‍ വീണ്ടും അവതരിക്കുമോയെന്നുള്ള ചര്‍ച്ചകളാണ് പുരോഗമിയ്ക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കം ഇട്ടിരിയ്ക്കുകയാണ് ഈ അപൂര്‍വ ജീവി.