ലണ്ടൻ: അന്പേറ്റ് കൊല്ലപ്പെട്ട ഗർഭിണിയായ ഇന്ത്യൻ വംശജയുടെ കുഞ്ഞിന്റെ ജീവൻ സുരക്ഷിതമെന്ന് ഡോക്ടർമാർ. മുൻ ഭർത്താവ് തൊടുത്ത അന്പേറ്റാണ് ദേവി ഉണ്മതല്ലഗഡു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഇൽഫോർഡിലാണ് സംഭവം. ദേവി ഉണ്മതല്ലഗഡുവാണ് മുൻഭർത്താവ് രമണോട്ഗെ ഉണ്മെതല്ലഗഡുവിന്റെ ആക്രമണത്തിനിരയായത്. അന്പേൽക്കുന്പോൾ ഭർത്താവ് ഇംത്യാസ് മുഹമ്മദ് പരിസരത്തുണ്ടായിരുന്നു.
അന്പും വില്ലുമായി അക്രമിയെ കണ്ടയുടനെ 42കാരനായ ഇംത്യാസ് ഭാര്യയുടെ അടുത്തേക്ക് ഓടിച്ചെന്നു. പക്ഷെ ഓടിരക്ഷപ്പെടും മുന്പ് അന്പേൽക്കുകയായിരുന്നു. ഉദരത്തിൽ അന്പേറ്റെങ്കിലും ഗർഭപാത്രത്തിലുള്ള കുഞ്ഞിന് പരിക്കേറ്റിരുന്നില്ല. വയറിന് അന്പേറ്റ ദേവിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവി മരിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
രമണോട്ഗെ ഉണ്മെതല്ലഗഡുവിന്റെ ഭാര്യയായിരുന്ന ദേവി ഏഴ് വർഷം മുന്പ് ആണ് ഇംത്യാസ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. പിന്നീട് സന മുഹമ്മദ് എന്ന പേരിലാണ് പ്രദേശത്ത് ഇവർ അറിയപ്പെടുന്നത്. ആദ്യ ഭർത്താമൂന്ന് മക്കളുണ്ടിവർക്ക്. രണ്ടാമത്തെ ഭർത്താവിൽ രണ്ട് മക്കളുമുണ്ട്.