ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ പോലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി ടിറ്റോയെയാണ് എളമക്കര പോലീസ് പിടികൂടിയത്. കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് ടിറ്റോ പോലീസില്‍ മൊഴി നല്‍കി.
വെള്ളിയാഴ്ച രാത്രിയിലാണ് പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് പള്ളി അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ദമ്പതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യങ്ങള്‍ പള്ളിയിലെ സിസിടിവി കാമറയില്‍നിന്ന് ലഭിക്കുകയും ചെയ്തിരുന്നു.