കോവിഡ് 19 ഭീതിയെത്തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാര്‍ച്ച് 31വരെ അവധിയാണ്. എന്നാല്‍ ഇതൊന്നുമറിയാതെ നഴ്സറിയില്‍ പോകണമെന്നും ടീച്ചറെ കാണണമെന്നും പറഞ്ഞ് കരഞ്ഞ് വാശിപ്പിടിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ഇപ്പോല്‍ വൈറലായിരിക്കുകയാണ്.
‘എനിക്ക് ടീച്ചറെ കാണണം’ എന്ന് പറഞ്ഞ് പൊട്ടിക്കരയുകയാണ് കുട്ടി. ടീച്ചറെ എങ്ങനെ കാണണം എന്ന് ചോദിക്കുമ്പോള്‍ നഴ്സറിയില്‍ പോകണമെന്നാണ് പറയുന്നത്. കുട്ടിയെ സമാധാനിപ്പിക്കാന്‍ അവധിയാണെന്നൊക്കെ പറഞ്ഞുകൊടുക്കുന്നുണ്ടെങ്കിലും കരച്ചില്‍ നിര്‍ത്താന്‍ കുട്ടി തയ്യാറാകുന്നില്ല.
കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയുടെയും പ്രതിനിധി ഇവിടിരുന്ന് വാവിട്ട് കരയുന്നുവെന്ന് അമ്മ കുഞ്ഞിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്തായാലും കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.