എഎസ്ഐയ്ക്കൊപ്പം സ്കൂട്ടറിൽ കയറി  ‘അപ്പു ആറാടുകയാണ് ’; ​രണ്ടു കൈ​ക​ളും ശ്രീ​കു​മാ​റി​ന്‍റെ തോ​ളി​ലിട്ടുള്ള യാത്ര നാട്ടുകാർക്ക് കൗതുകകാഴ്ചയാണ്…


കോ​ട്ട​യം: സ്കൂ​ട്ട​റി​ൽ ഉ​ട​മ​സ്ഥ​നൊ​പ്പം പി​ൻ​സീ​റ്റി​ൽ യാ​ത്ര ചെ​യ്യു​ന്ന നാ​യ​ക്കു​ട്ടി കൗ​തു​ക കാ​ഴ്ച​യാ​കു​ന്നു.കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലെ എ​എ​സ്ഐ പു​ത്ത​ന​ങ്ങാ​ടി കൊ​ച്ചു​പ​റ​ന്പി​ൽ കെ.​എ. ശ്രീ​കു​മാ​റും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​യക്കു​ട്ടി അ​പ്പു​വു​മാ​ണു താ​ര​ങ്ങ​ൾ. എ​വി​ടെ പോ​യാ​ലും യ​ജ​മാ​ന​നെ വി​ടാ​തെ പി​ന്തു​ട​രും ഈ ​നാ​യ​ക്കു​ട്ടി.

ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ പോ​ലീ​സു​കാ​ര​ന്‍റെ പിന്നി ലി​രുന്ന് കാ​ഴ്ച​ക​ൾ ക​ണ്ട് ആ​സ്വ​ദി​ച്ച് യാ​ത്ര ചെ​യ്യു​ന്ന നാ​യക്കു​ട്ടി​യെ ആ​ദ്യം ക​ണ്ട​പ്പോ​ൾ ഇ​തു പോ​ലീ​സ് നാ​യ​ ആയി​രി​ക്കു​മെ​ന്ന് എ​ല്ലാ​വ​രും സം​ശ​യി​ച്ചു.

പോ​ലീ​സ് ശി​ക്ഷ​ണം ന​ൽ​കി​യ​തി​നാ​ലാ​കാം ഇ​ത്ര അ​നു​സ​ര​ണ​യെ​ന്നും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു. ത​നി​ക്കൊ​പ്പ​മു​ള്ള​ത് ത​നി നാ​ട​ൻ നാ​യ ത​ന്നെ​യെ​ന്ന് ശ്രീ​കു​മാ​ർ പ​റ​യു​ന്നു. പ​ക്ഷേ, ശ്രീ​കു​മാ​ർ അ​ൽ​പം പോ​ലീ​സ് മു​റ​യി​ൽ ശി​ക്ഷ​ണം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ഞ്ചു മാ​സം മു​ന്പ് എ​ആ​ർ ക്യാ​ന്പി​ൽ​നി​ന്നാ​ണ് ശ്രീ​കു​മാ​റി​നു നാ​യക്കു​ട്ടി​യെ കി​ട്ടു​ന്ന​ത്. വീ​ട്ടി​ലെ​ത്തി​ച്ചു നാ​യക്കു​ട്ടി​യെ പ​രി​പാ​ലി​ച്ചു.

ശ്രീ​കു​മാ​റും ഭാ​ര്യ ഷൈ​മോ​ളും മ​ക്ക​ളാ​യ ആ​ഭ, സാ​ഹി​ത്യ എ​ന്നി​വ​രു​മാ​യി ന​ല്ല​തു​പോ​ലെ ഇ​ണ​ങ്ങി​യ പ്രി​യ​പ്പെ​ട്ട നാ​യക്കു​ട്ടി​ക്ക് അ​പ്പു എ​ന്നു പേ​രി​ടു​ക​യും ചെ​യ്തു.

മ​ക്ക​ളെ സ്കൂ​ളി​ൽ വി​ടാ​നാ​യി പ​തി​വാ​യി സ്കൂ​ട്ട​റി​ൽ ക​യ​റ്റി പോ​കു​ന്ന കാ​ഴ്ച ക​ണ്ടാ​ണ് അ​പ്പു​വും സ്കൂ​ട്ട​റി​ൽ ക​യ​റാ​ൻ തു​ട​ങ്ങി​യ​ത്.

സ​വാ​രി ഇ​ഷ്ട​മാ​യ​തോ​ടെ ഇ​പ്പോ​ൾ ശ്രീ​കു​മാ​ർ എ​വി​ടെ പോ​കാ​നാ​യി സ്കൂ​ട്ട​ർ സ്റ്റാ​ർ​ട്ടാ​ക്കി​യാ​ലും അ​പ്പു​വും ചാ​ടി ക​യ​റും. ര​ണ്ടു കൈ​ക​ളും ശ്രീ​കു​മാ​റി​ന്‍റെ തോ​ളി​ലൂടെ മു​ന്നോ​ട്ടി​ട്ടു പിന്നിലി​രു​ന്നാ​ണ് അ​പ്പു​വി​ന്‍റെ സ​വാ​രി.

ടൗ​ണി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നും മ​ക​ളെ സ്കൂ​ളി​ലാ​ക്കാ​നു​മൊ​ക്കെ പോ​കു​ന്പോ​ൾ അ​പ്പു​വും കൂ​ടെ​യു​ണ്ടാ​കും. ഡ്യൂ​ട്ടി​ക്കു പോ​കു​ന്പോ​ൾ അ​പ്പു​വി​നെ കൂ​ട്ടി​ലാ​ക്കി​യാ​ണ് ശ്രീ​കു​മാ​റി​ന്‍റെ യാ​ത്ര.

ശ്രീ​കു​മാ​റി​നൊ​പ്പം സ്കൂ​ട്ട​റി​ലു​ള്ള അ​പ്പു​വി​ന്‍റെ സ​വാ​രി ഇ​പ്പോ​ൾ പു​ത്ത​ന​ങ്ങാ​ടി​ക്കാ​രു​ടെ​യും കോ​ട്ട​യം ന​ഗ​ര​വാ​സി​ക​ളു​ടെ​യും കൗ​തു​ക കാ​ഴ്ച​യാ​ണ്.

Related posts

Leave a Comment