താന്‍ ഒന്നര വയസു മുതല്‍ നീന്താന്‍ തുടങ്ങിയെന്ന് നടി മഡോണ സെബാസ്റ്റിയന് പറഞ്ഞപ്പോള്‍ ‘തള്ള്…തള്ളേയ്’ എന്നു പറഞ്ഞവരാണ് മലയാളികള്‍.
ഇപ്പോഴിതാ തീരെ ചെറിയ പ്രായത്തില്‍ തന്നെ നീന്തലിലെ അസാമാന്യ പ്രകടനം കൊണ്ട് മലയാളികള്‍ അടക്കമുള്ള ലോകരെ ഞെട്ടിക്കുകയാണ് ഒരു കുരുന്ന്.
കുഞ്ഞു പെണ്‍കുട്ടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. രണ്ടോ മൂന്നോ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞാണ് വിഡിയോയിലുള്ളത്.
ഒരു നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. മുതിര്‍ന്നവരെ വെല്ലുന്ന തരത്തില്‍ നിഷ്പ്രയാസമാണ് ഈ കൊച്ചു മിടുക്കി നീന്തികളിക്കുന്നത്.
ഏറെനേരം ശ്വാസം പിടിച്ച് നീന്തുന്നതിന്റെ യാതൊരു ബുദ്ധിമുട്ടും കുഞ്ഞിന്റെ മുഖത്തില്ല. സിമ്മിംഗ് പൂളിനുള്ളിലെ വേലിക്ക് ഉള്ളിലൂടെ കമ്പികളില്‍ പിടിച്ച് കയറിയിറങ്ങുകയും ചെയ്യുന്നുണ്ട്.
നന്നേ ചെറിയ പ്രായത്തില്‍ കുഞ്ഞുങ്ങളെ നീന്തല്‍ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഏറെ പ്രചാരം നേടി വരികയാണ്.
കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനത്തിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
അവിശ്വസനീയമായ കാഴ്ച എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇത്രയും ചെറിയ പ്രായത്തില്‍ നീന്തല്‍ പഠിച്ചെടുക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്.