ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളുടെ ഇരയാകുന്നത് പലപ്പോഴും ഒന്നുമറിയാത്ത കുഞ്ഞുങ്ങളാണ്. ഇംഗ്ലണ്ടില്‍ ഒരു കുഞ്ഞിന് സ്വന്തം അമ്മയുടെ ദേഷ്യം മൂലം വാഷിംഗ് മെഷീനില്‍ പോലും കഴിയേണ്ടിവന്നു. സംഭവം ഇങ്ങനെ: ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പെടുത്തിയ യുവതിക്കൊപ്പമായിരുന്നു രണ്ട് വയസുകാരനായ മകന്‍ കഴിഞ്ഞിരുന്നത്. അങ്ങനെയിരിക്കെ ഒരു ദിവസം കരച്ചില്‍ നിര്‍ത്താതിരുന്ന കൂഞ്ഞിനെ അമ്മ ’സ്വസ്ഥത’ കിട്ടാന്‍ വാഷിംഗ് മെഷീനില്‍ കൊണ്ടിട്ടു. ഭാഗ്യം കൊണ്ട് അപകടമൊന്നുമുണ്ടായില്ലെന്ന് മാത്രം.
ഇത്തത്തിലുള്ള പല സംഭങ്ങളും അറിഞ്ഞ കുഞ്ഞിന്റെ അച്ഛന്‍ മകന്റെ സംരക്ഷണചുമതല കിട്ടാന്‍ കോടതിയെ സമീപിച്ചു. എന്നാല്‍ കുഞ്ഞിനെ അച്ഛന് വിട്ടുകൊടുക്കുന്നത് ഒരു കീഴടങ്ങലായി അനുഭവപ്പെട്ട യുവതി അത് തടയാനും പല വഴികള്‍ പയറ്റി. തനിക്ക് അച്ഛന്റെ ഒപ്പം പോകാന്‍ ഇഷ്ടമില്ലെന്നു വരെ പാവം കുഞ്ഞിനെക്കൊണ്ട് ഈ അമ്മ കോടതിയില്‍ പറയിപ്പിച്ചു. എന്നാല്‍ കാര്യങ്ങളെല്ലാം നന്നായി ബോധ്യപ്പെട്ട കോടതി കുഞ്ഞിനെ അച്ഛനൊപ്പം വിട്ടു. എന്നിരുന്നാലും വല്ലപ്പോഴുമൊക്കെ അമ്മയ്ക്ക് കുഞ്ഞിനെ വന്നു കാണുന്നതിന് കുഴപ്പമില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്.. പക്ഷെ അപ്പോഴും അച്ഛന്‍ കൂടെയുണ്ടാകണമെന്ന് മാത്രം.