കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ എട്ട് മാസം പ്രായമുള്ള കുട്ടി അത്ഭുതകരമായി രക്ഷപെട്ടു. ചെന്നൈയിലെ മിന്റ് സ്ട്രീറ്റിലാണ് സംഭവം. കെട്ടിടത്തിന് സമീപം നിർത്തിയിരുന്ന ബൈക്കിന്റെ സീറ്റിലേക്ക് വീണതാണ് കുട്ടി രക്ഷപെടുവാൻ കാരണമായത്.
മയ്പാൽ-നീലം ദമ്പതികളുടെ മകൾ ജിനിഷയാണ് മുത്തശിയുടെ വീടിന്റെ ബാൽക്കണിയിലെ ഗ്രില്ലിന്റെ ഇടയിലൂടെ വീണത്. അയൽവാസികൾ വന്ന് പറയുമ്പോഴാണ് കുട്ടിക്ക് അപകടം സംഭവിച്ച വിവരം വീട്ടിലുണ്ടായിരുന്നവർ അറിയുന്നത്. സംഭവം സമയം കുഞ്ഞിന്റെ അമ്മയും ആന്റിയും അടുക്കളയിലായിരുന്നു.
ബൈക്കിനു മുകളിൽ വീണ കുഞ്ഞിനെ സമീപമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് എടുത്തത്. വീഴ്ചയിൽ കുട്ടിയുടെ കാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. കുട്ടിക്ക് മറ്റ് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.