മൂക്കില്ലാത്ത അത്ഭുത ശിശു ജനിച്ചു. ഇറാക്കിലെ ബാഗ്ദാദിൽനിന്നും 64 കിലോമീറ്റർ അകലെ യുദ്ധഭൂമിയായ ഫലൂജയിലാണ് സംഭവം. വായയിൽ കൂടിയാണ് കുട്ടി ശ്വാസോച്ഛാസം ചെയ്യുന്നത്.
പ്രസവത്തിനു മുമ്പ് അമ്മയെ സ്കാനിംഗിനു വിധേയയാക്കിയിരുന്നുവെങ്കിലും ഇത്തരമൊരു പ്രശ്നം ശ്രദ്ധിയിൽപ്പെട്ടിരുന്നില്ല. ഈ കുട്ടിയുടെ തലച്ചോറിന് സാധാരണപോലെ വളർത്തയെത്തില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇറാക്ക് യുദ്ധത്തിന്റെ അനന്തരഫലമാണ് ഇതിന് കാരണമായതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.