ഈരാറ്റുപേട്ട: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനം വിരുന്നെത്തിയത് കംഫര്‍ട്ട് സ്റ്റേഷനിലേക്ക്.
കംഫര്‍ട്ട് സ്റ്റേഷന് ജിവനക്കാരനായ പൂഞ്ഞാര്‍ പനച്ചികപ്പാറ മണപ്പാട്ട് കെ.സി. ജേക്കബി (ബേബി)നാണ് 80 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പനച്ചികപ്പാറ ശാഖയില്‍ ഏല്‍പ്പിച്ചതോടെ ബേബി കംഫര്‍ട്ടായി.
ഹെഡ്ലോഡ് വിഭാഗത്തില്‍ തൊഴിലാളിയായിരുന്ന ബേബി ഇപ്പോള്‍ പഞ്ചായത്ത് വക കംഫര്‍ട്ട് സ്റ്റേഷന് ജീവനക്കാരനായി പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് ഭാഗ്യം കടാക്ഷിച്ചത്.
സ്ഥിരമായി ലോട്ടറി എടുത്തിരുന്ന ഇദ്ദേഹം പനച്ചികപ്പാറ സ്വദേശിയായ ബിനുവിന്റെ പക്കല്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്.