ശാസ്ത്രലോകത്തിന് പുതിയ പ്രതീക്ഷകൾ നല്കി ക്ലോണിംഗിലൂടെ ചെമ്മരിയാട്ടിൻകുട്ടി പിറന്നത് 1996ലാണ്. രണ്ടു പതിറ്റാണ്ടിനിപ്പുറം ക്ലോണിംഗിലൂടെ രണ്ടു മക്കാക്ക് ഇനത്തിൽപ്പെട്ട കുരങ്ങുകളും ജനിച്ചു. ലോകത്തിലാദ്യമായി കുരങ്ങുകളിൽ ക്ലോണിംഗ് നടത്തിയതിന്റെ ഖ്യാതി ചൈനയ്ക്കു ലഭിച്ചു.
ഷോംഗ് ഷോംഗ് എന്നും ഹുവാ ഹുവാ എന്നും പേരിട്ടിരിക്കുന്ന കുട്ടിക്കുരങ്ങുകൾ 2017 നവംബർ 27നും ഡിസംബർ അഞ്ചിനുമാണ് ജനിച്ചത്. ഷോംഗ്ഹുവ എന്ന് ചൈനീസ് ഭാഷയിൽ ചൈന എന്നാണ് അർഥം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസ് (ഐഒഎൻ), ചൈനീസ് അക്കാഡമി ഓഫ് സയൻസ് (സിഎഎസ്) എന്നീ സംഘടനകളുടെ അഞ്ചു വർഷത്തെ ഗവേഷണം ഇതിനു പിന്നിലുണ്ട്.
സൊമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്ഫർ (എസ്സിഎൻടി) എന്ന സങ്കേതം ഉപയോഗിച്ചാണ് ക്ലോണിംഗ് നടത്തിയത്. മനുഷ്യരോഗങ്ങൾക്ക് ഉചിതമായ ചികിത്സാവിധികൾ കണ്ടെത്താൻ ഇത്തരം പരീക്ഷണങ്ങൾക്കു കഴിയുമെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ എമിലി മാർക്കസ് പറഞ്ഞു.
ക്രാബ് ഈറ്റിംഗ് മക്കാക്ക് (ശാസ്ത്രനാമം: മക്കാക്ക ഫസികുലാരിസ്) ഇനത്തിൽപ്പെട്ട കുരങ്ങുകളെയായിരുന്നു ക്ലോംണിംഗിനായി തെരഞ്ഞെടുത്തത്. .