എനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യമില്ല ! ചില കമന്റുകള്‍ കാണുമ്പോള്‍ അമ്മ സങ്കടപ്പെടാറുണ്ട്; തുറന്നു പറഞ്ഞ് ബേബി നയന്‍താര…

 

മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് ബേബി നയന്‍താര എന്നറിയപ്പെടുന്ന നയന്‍താര ചക്രവര്‍ത്തി. മലയാളം തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരമിപ്പോള്‍.

കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയന്‍താര ചക്രവര്‍ത്തി സിനിമയിലെത്തിയത്. അച്ഛനുറങ്ങാത്ത വീട് ക്രേസീ ഗോപാലന്‍,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടും ഇടയ്ക്കിടെ വൈറലാകാറുണ്ട്. അച്ഛനും അമ്മയുമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് താരം പറയുന്നു. നല്ലതും ചീത്തയുമാ ഒരുപാട് കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് നയന്‍താര പറയുന്നത്.

തനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നാല്‍ ചില കമന്റുകള്‍ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട് അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുമെന്നും നയന്‍താര പറഞ്ഞു. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളും താരം പറയുന്നുണ്ട്.


കുസേലന്‍ സിനിമയില്‍ നയന്‍താരയ്ക്കും രജനികാന്തിനും ഒപ്പം കുഞ്ഞ് നയന്‍താരയും വേഷമിട്ടിരുന്നു.തന്നെ ആദ്യം കണ്ടപാടെ ‘ആഹാ നീയാണല്ലേ എന്റെ പേര് മോഷ്ടിച്ചത്’ എന്നായിരുന്നു നയന്‍താര ചേച്ചി പറഞ്ഞത് എന്നാണ് നയന്‍താര പറയുന്നത്.

എന്നാല്‍ ഇത് തന്റെ യഥാര്‍ത്ഥ പേര് തന്നെയാണെന്നും സിനിമക്കായി മാറ്റിയതല്ല മാറ്റാനും പോകുന്നില്ലെന്നും താരം പറയുന്നു.വീട്ടുകാര്‍ കഷ്ടപ്പെട്ട് കണ്ടുപിടിച്ചതാണെന്നും നയന്‍താര പറയുന്നു.

 

 

Related posts

Leave a Comment