തിരിച്ച് ഉപദ്രവിക്കാത്ത എന്തും കഴിക്കുമെന്ന് ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ ജോണ്‍സണ്‍സ് ബേബി പൗഡര്‍ കഴിക്കുന്ന ഒരാളെ ആദ്യമായാണ് കാണുന്നത്. പൗഡറെന്ന് കേള്‍ക്കുമ്പോള്‍തന്നെ വായില്‍നിന്ന് വെള്ളം വരുമത്രെ.
അമേരിക്കയിലെ ഒര്ലിയന്സിലെ 27 കാരി ഡ്രെക മാര്‍ട്ടിന്റെ ഇഷ്ട ഭക്ഷണമാണ് ജോണ്സണ്സ്ബേബി പൗഡർ. പ്രതിവര്‍ഷം 40000 യുഎസ് ഡോളറാണ് പൗഡര്‍ വാങ്ങാനായി യുവതി ചിലവാക്കുന്നത്. ദിവസം ഒരു കുപ്പി പൗഡര്‍ അകത്താക്കാതെ ഡ്രെകയ്ക്ക് ഉറക്കംവരാറില്ല.
വിചിത്രമായ ഈ ആഹാരരീതികൊണ്ട് തനിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നാണ് യുവതി പറയുന്നത്. തനിക്ക് പൗഡര്‍ കഴിക്കുന്നത് വളരെ സന്തോഷം തരുന്നു എന്നും ഈ അഡിക്ഷന് മാറ്റാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന്സാധിക്കുന്നില്ലെന്നും യുവതി പറയുന്നു.
പൗഡറിന്റെ മണം പോലെതന്നെ ഹൃദ്യമായണ് അതിന്റെ രുചിയെന്നാണ് യുവതിയുടെ വാദം. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ‘പിക്ക’ എന്ന വിചിത്രമായ അസുഖം തനിക്കുണ്ടെന്ന് യുവതി പറയുന്നു.
ആദ്യമൊക്കെ ഈശീലം രഹസ്യമായി വച്ചിരുന്നെങ്കിലും പൗഡര്‍ കുപ്പികള്‍ വേഗത്തില്‍ കാലിയാകുന്നത് ശ്രദ്ധയില്‍പെട്ട മാര്‍ട്ടിന്റെ അമ്മയ്ക്ക് സംശയം തോന്നിയതോടെയാണ് സംഭവം പുറത്തായത്.
ബന്ധുക്കളും സുഹൃത്തുക്കളും ഈ ശീലം നിര്‍ത്താന്‍ ഉപദേശിക്കാറുണ്ടെങ്കിലും തനിക്കത് വളരെ പ്രയാസമാണെന്ന് മാര്ട്ടിന് പറയുന്നു. എന്നാല്‍ ഈശീലം നല്ലതല്ലെന്നും പൗഡര്‍ ത്വക്കില്‍ ഉപയോഗിക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും കമ്പനി പറയുന്നു.