സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനാവുകയാണ് ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നുള്ള 22കാരനായ ഒരു മ്യുസീഷ്യൻ. 22-ാം വയസില്‍ തന്റെ അഞ്ച് പങ്കാളികളുടെ കുഞ്ഞുങ്ങളുടെ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ് സെദ്ദി വില്‍.
ഇതില്‍ അഞ്ച് പേരും ഒരേസമയത്താണ് ഗര്‍ഭിണികളായത്.ഇവരുടെ പ്രസവവും വലിയ വ്യത്യാസങ്ങളില്ലാതെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്കെല്ലാം വേണ്ടി ഒരൊറ്റ ബേബി ഷവറാണ് സെദ്ദി നടത്തിയത്.
സംഭവത്തിന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടതോടെയാണ് അപൂര്‍വമായ ഈ ബേബി ഷവർ വാര്‍ത്തകളിലും ഇടം നേടിയിരിക്കുന്നത്.
ബേബി ഷവര്‍ ഫോട്ടോകളും വീഡിയോകളുമെല്ലാം സെദ്ദിയുടെ പങ്കാളിമാരില്‍ ഒരാളും ഗായികയുമായ ആഷ്ലെയ് ആണ് പങ്കിട്ടത്. ഓരോ സ്ത്രീകളും പരസ്പരം ഏറെ സ്നേഹത്തോടെയും കരുതലോടെയുമാണ് മുന്നോട്ട് പോകുന്നതെന്നും ആഷ്ലേയ് പറയുന്നു. ഞങ്ങള്‍ ‘സിസ്റ്റര്‍ വൈവ്സ്’ ആണിപ്പോള്‍ എന്നാണ് ആഷ്ലേയ് തന്നെ പറയുന്നത്. ആഷ്ലേയെ കൂടാതെ ബോണി ബി, കേ മെറീ, ജയ്ലിൻ വിലാ, ഇയാൻലാ ഖലീഫ് ഗലെട്ടി എന്നിവരാണ് സെദ്ദിയുടെ പങ്കാളികള്‍.
അതേസമയം, ബേബി ഷവറിന്റെ ഫോട്ടോകളും വീഡിയോകളും ശ്രദ്ധേയമായതോടെ സെദ്ദിയ്ക്കെതിരെയും പങ്കാളികള്‍ക്കെതിരെയും വിമര്‍ശനങ്ങളും പരിഹാസങ്ങളും സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. ഇവര്‍ കൗണ്‍സിലിംഗ് തേടണമെന്നും ഇവരുടെ മാനസികനില ശരിയല്ലെന്നുമാണ് കമന്റുകള്‍ വരുന്നത്.