ഉറക്കത്തിൽ നിന്നും എഴുന്നേൽക്കാൻ വൈകിയ കുട്ടി പിതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് മുറിക്കു പുറത്തുള്ള ജനാലയുടെ മുകളിൽ കയറി കിടന്നുറങ്ങി. ചൈനയിലെ ഗുയിസ്ഹു പ്രവശ്യയിലെ ജിയാംകു സിറ്റിയിലാണ് സംഭവം. എണീക്കാൻ ഏറെ വൈകിയതിനെ തുടർന്നാണ് പന്ത്രണ്ട് വയസുകാരനായ കുട്ടിയെ പിതാവ് വഴക്കു പറഞ്ഞത്.
ഉറക്കം നഷ്ടപ്പെടുമെന്നു മനസിലാക്കിയ കുട്ടി മറ്റൊന്നും ചിന്തിക്കാതെ ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ സ്ഥിതി ചെയ്യുന്ന മുറിയുടെ പുറത്തുള്ള ജനാലയുടെ മുകളിൽ കയറി കിടക്കുകയായിരുന്നു. ഇവിടെ കിടന്ന് സുഖമായി ഉറങ്ങുകയും ചെയ്തു. തുടർന്ന് ഫയർഫോഴ്സ് അധികൃതരെത്തിയാണ് കുട്ടിയെ നിലത്തെത്തിച്ചത്.