വായിൽ പല്ലുകളുമായി ജനിച്ച നവജാത ശിശു ഏവർക്കും അത്ഭുതമാകുന്നു. അഹമ്മദാബാദിലാണ് ഡോക്ടർമാരുൾപ്പടെ ഏല്ലാവരെയും അന്പരപ്പിച്ച് വായിൽ ഏഴു പല്ലുകളുമായി കുഞ്ഞ് ജനിച്ചത്. ഉടൻ തന്നെ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
കുട്ടിയുടെ താഴത്തെ മോണയിലാണ് പല്ലുകൾ കണ്ടെത്തിയത്. തുടർന്ന് രണ്ടു ഘട്ടമായി നടത്തിയ ശസ്ത്രക്രിയയിലൂടെ പല്ലുകൾ മുഴുവനും പുറത്തെടുത്തു. ലോകത്ത് ജനിക്കുന്ന 3000 കുട്ടികളിൽ ഒരാളിൽ മാത്രമേ ഈ അത്ഭുതം നടക്കുകയുള്ളു എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ പൂർണ വളർച്ചയെത്തിയ ഏഴു പല്ലുകളുമായി ഒരു കുട്ടി ജനിക്കുന്നത് ആദ്യത്തെ സംഭവമാണെന്നും ഇവർ കൂട്ടിച്ചേർത്തു.