ചെങ്ങന്നൂർ: കൈക്കുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു രക്ഷപെടാൻ ശ്രമിച്ച ദന്പതികളെ ചെങ്ങന്നുരിൽ റയിൽവേ സംരക്ഷണസേന പിടികൂടി. അടൂർ പെരിങ്ങനാട് മദനോ പുത്തൻവീട്ടിൽ കൊല്ലപ്പള്ളിൽ അജി(37), ഭാര്യ അൻജന(37) എന്നിവരെയാണ് പിടികൂടിയത്.
കായംകുളം-കോട്ടയം പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ദന്പതികൾ 30 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ ബർത്തിൽ തൂണിയിൽ പൊതിഞ്ഞുവച്ചതിനുശേഷം പ്ലാറ്റ്ഫോമിലേക്കിറങ്ങി. യാത്രക്കാർ ബഹളം ഉണ്ടാക്കിയതോടെ ആർപിഎഫ് ഇവരെ പിടികൂടുകയായിരുന്നു.