കോർഡ്രൽ റിഗ്രേഷൻ സിൻഡ്രം എന്ന അവസ്ഥയോടെ ജനിച്ച കുട്ടി ലോകത്തിന് അമ്പരപ്പ് സമ്മാനിക്കുന്നു. കാലുകളുടെ പിൻ ഭാഗമില്ലാതെ പുറകിലേക്ക് കാലുകൾ തിരിഞ്ഞിരിക്കുന്ന അവസ്ഥയാണിത്.
യുകെയിലാണ് സംഭവം. ഇത്തരത്തിൽ അഞ്ച് പേർമാത്രമേ ഇവിടെ ജനിച്ചിട്ടുള്ളു. ഒരു പ്രത്യേക ശാരീരിക അവസ്ഥയാണിത്. പിൻ ഭാഗത്തെ എല്ലുകൾ ഇല്ലാത്തതിനാൽ കുഞ്ഞുങ്ങളുടെ കാലുകൾ തമ്മിൽ ചേരാതിരിക്കുകയും അതു മൂലം അരയ്ക്കു താഴോട്ട് യാതൊരു നിയന്ത്രണവും ഉണ്ടാകില്ല.
കഴിഞ്ഞ മാസം ആണ് ട്രാസി ഫ്ളെച്ചർ എന്ന യുവതി ഈ കുട്ടിക്ക് ജന്മം നൽകിയത്. കുട്ടിക്ക് 20 ആഴ്ച്ച വളർച്ചയായപ്പോൾ നടത്തിയ പരിശോധനയിൽ പ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു. മാത്രമല്ല ഗർഭം അലസിപ്പിക്കുവാൻ ദമ്പതികളോട് അവർ ഉപദേശിക്കുകയും ചെയ്തിരുന്നു.
എന്നാൽ കുഞ്ഞിന് വളർത്താനായിരുന്നു ഇരുവരുടെയും തീരുമാനം. കുട്ടിയുടെ വൃക്ക തകരാറിലാകുമെന്നും മൂത്രാശയം, ഉദരസംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം കാരണം കുട്ടിയുടെ ജീവിതം തന്നെ പ്രശ്നത്തിലാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു.
ഡോകർമാർ നിശ്ചയിച്ചതിലും നാല് ആഴ്ച്ച മുൻപ് ട്രാസി കുട്ടിക്ക് ജന്മം നൽകിയിരുന്നു. ശരീരത്തിന്റെ പ്രത്യേകത കാരണം കുട്ടിയെ വസ്ത്രം ധരിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്. കുട്ടിക്ക് ഇരിക്കുവാനായി കാറിൽ പ്രത്യേകം സീറ്റ് ഇവർ ഒരുക്കിയിട്ടുണ്ട്.
ഭാവിയിൽ കുട്ടിയുടെ ഇടുപ്പിലും കാലിനും ശസ്ത്രക്രീയ ആവശ്യമായി വരുമെന്നാണ് മാതാപിതാക്കൾ പറയുന്നത്. തങ്ങളാൽ കഴിയുന്ന ചികിത്സ നൽകി കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുമെന്നും ഇവർ പറയുന്നു.